തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിൽ വൻ മോഷണം. പ്രിൻസിപ്പലിന്റെ ഓഫീസിലുണ്ടായിരുന്ന 1,37000 രൂപ കവർന്നു. സി.സി.ടി.വിയുടെ ഡിസ്കുകളും മോഷണം പോയിട്ടുണ്ട്. പ്രിൻസിപ്പലിന്റെ ഓഫീസ് ഉൾപ്പെടെ 6 മുറികൾ തുറന്നിട്ടിട്ടുണ്ട്.
കമ്പ്യൂട്ടർ സെന്റർ, ഇംഗ്ളീഷ് ഡിപ്പാർട്ട്മെന്റ്, കോ - ഓപറേറ്റീവ് സ്റ്റോർ, ഐ.ക്യു.എ.സി മുറി എന്നിവയെല്ലാം തുറന്നിട്ടുണ്ട്. എല്ലാ മുറികളുടെയും ലോക്ക് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നിട്ടുള്ളത്. അലമാരകൾ തുറന്ന് ഫയലുകൾ വലിച്ചുവാരിയിട്ട നിലയിലാണ്. ഇന്നലെ കോളേജിന് അവധിയായിരുന്നു. ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് ഓഫീസും മുറികളും തുറന്നുകിടക്കുന്നതായി ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കണ്ടത്. തുറന്നുകിടക്കുന്ന ഓഫീസുകളിൽ നിന്നും പണം ഉൾപ്പെടെ എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച ശേഷമേ അറിയാൻ കഴിയൂവെന്ന് പ്രിൻസിപ്പൽ പറഞ്ഞു. വലപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |