SignIn
Kerala Kaumudi Online
Thursday, 25 April 2024 5.32 PM IST

'കണക്ട് ടു കാമ്പസ്' കാമ്പയിന്റെ ഉദ്ഘാടനം ഇന്ന്

pinarayi

തൃശൂർ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് തന്നെ യുവാക്കളെ തൊഴിലുകളിലേക്കെത്തിക്കാൻ ലക്ഷ്യം വയ്ക്കുന്ന 'കണക്ട് ടു കാമ്പസ്' കാമ്പയിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരള നോളജ് ഇക്കണോമി മിഷന്റെ ലോഗോയും പ്രകാശനം ചെയ്യുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു. അടുത്ത നാല് വർഷം സംസ്ഥാനത്തെ 40 ലക്ഷം തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകും. 20 ലക്ഷം പേർക്കെങ്കിലും വിജ്ഞാന തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. കോളേജ് പഠനം പൂർത്തിയാക്കുന്നവർക്കുള്ള ഇന്റേൺഷിപ് പോർട്ടലിന്റെയും കരിയർ സപ്പോർട്ട് എക്‌സിക്യൂട്ടീവ് പ്രോഗ്രാമിന്റെയും ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിക്കും. തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ഒരേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്ന ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ മൊബൈൽ ആപ് മന്ത്രി എം.വി.ഗോവിന്ദനും വ്യവസായ മേഖലയുടെ നൂതന ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്‌സുകൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്ന സ്‌കിൽ കാറ്റലോഗ് പ്രകാശനവും സ്‌കിൽ പ്രോഗ്രാമുകളുടെ ആരംഭവും മന്ത്രി വി.ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും.

ഡി.ഡബ്‌ള്യു.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർക്ക് അഭിമുഖങ്ങളിൽ പങ്കെടുക്കാൻ മാർഗനിർദേശവും പരിശീലനവും നൽകുന്ന വർക്ക് റെഡിനസ് പരിപാടി ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, CONNECT TO CAMPUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.