ചേർപ്പ്: കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി പ്രവാസിസംഘം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി പുനരധിവാസം, കേന്ദ്ര സംസ്ഥാന നിലപാടുകൾ എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ സെമിനാർ ഉദ്ഘാടനം ചെയ്തു. ചേർപ്പ് ഏരിയ പ്രസിഡന്റ് സി.എസ്. ശിവരാമൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, ജില്ലാ ട്രഷറർ ഹബീബ് റഹ്മാൻ, രക്ഷാധികാരി സെബി ജോസഫ്, കെ.എ. ബഷീർ, എ.കെ. നസീർ, കെ.കെ. അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |