തൃശൂർ: ഗാന്ധിജിയുടെ സഹയാത്രികനായിരുന്ന പി.ഡബ്ലിയു. സെബാസ്റ്റ്യൻ അനുസ്മരണവും ജീവചരിത്ര പ്രകാശനവും സ്വാതന്ത്ര്യദിന പ്രഭാഷണവും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടക്കും. റവന്യൂമന്ത്രി കെ. രാജൻ സ്വാതന്ത്ര്യദിന സംഗമം ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി അദ്ധ്യക്ഷനാകും.
75 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ പ്രഭാഷണം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. പി.ഡബ്ലിയു. സെബാസ്റ്റ്യന്റെ ജീവചരിത്ര ഗ്രന്ഥമായ ആത്മബലിയുടെ പ്രകാശനം എൻ. രാജന് നൽകി ഡോ. പി.വി. കൃഷ്ണൻ നായർ നിർവഹിക്കും. അനിൽകുമാർ, എ. സേതുമാധവൻ, ശോഭ രഞ്ജിത്ത് കാപ്പൻ എന്നിവർ സംസാരിക്കും. മാദ്ധ്യമ പ്രവർത്തകനും ഗ്രന്ഥകർത്താവുമായ എം.പി. സുരേന്ദ്രൻ മറുപടി പ്രസംഗം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |