SignIn
Kerala Kaumudi Online
Thursday, 25 April 2024 3.48 AM IST

ശ്രീകൃഷ്ണജയന്തി: ഇന്ന് ശോഭായാത്രകളാൽ നാടും നഗരവും നിറയും

1

തൃശൂർ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് 3.30 മുതൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ നടക്കും. 20,000 ഓളം കൃഷ്ണ - ഗോപികാ വേഷധാരികൾക്കൊപ്പം നിശ്ചലദൃശ്യങ്ങളും ഗോപികാനൃത്തവും ഉറിയടിയും അകമ്പടിയാകും.

നഗരത്തിൽ 22 കേന്ദ്രങ്ങളിൽ നിന്നുള്ള യാത്രകൾ പാറമേക്കാവ് പരിസരത്ത് സംഗമിച്ച് മഹാ ശോഭ യാത്രയായി നഗരംചുറ്റി തേക്കിൻകാട് മൈതാനിയിൽ സമാപിക്കും. ഗുരുവായൂരിൽ വെങ്കിടാചലപതി ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭ യാത്രയായി ക്ഷേത്ര പ്രദക്ഷിണത്തിന് ശേഷം നാരായണാലയത്തിൽ സമാപിക്കും. ബാലഗോകുലം തൃശൂർ മേഖലയിലെ ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ, ഗുരുവായൂർ സമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന 900 ശോഭായാത്രകൾ 200 കേന്ദ്രങ്ങളിൽ സമാപിക്കും.

ബാലഗോകുലം മേഖലാ ഭാരവാഹികളായ പി.കെ. ശിവദാസ്, വി.എൻ. ഹരി, പ്രീത ചന്ദ്രൻ, പി.ജി. ഷമ്മി, കെ.എസ്. നാരായണൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.