ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ റെക്കാഡ് വിവാഹങ്ങൾ. ഇന്നലെ വൈകുന്നേരം വരെ 280 വിവാഹങ്ങൾ ബുക്കിംഗ് ആയിട്ടുണ്ട്. ഗുരുവായൂരിൽ വർഷങ്ങൾക്ക് മുമ്പ് 272 വിവാഹങ്ങൾ നടന്നതായിരുന്നു നിലവിലെ റെക്കാഡ്. ചിങ്ങമാസത്തിൽ വിവാഹത്തിന് ഏറെ മുഹൂർത്തമുള്ള ദിവസമാണ് നാളെ. വിവാഹത്തിരക്ക് നിയന്ത്രിക്കാൻ നിലവിലുള്ള 3 കല്യാണ മണ്ഡപങ്ങൾക്കു പുറമേ 2 താത്ക്കാലിക മണ്ഡപങ്ങൾ കൂടി ദേവസ്വം ഒരുക്കിയിട്ടുണ്ട്. ഓരോ വിവാഹത്തിലും മണ്ഡപത്തിൽ കയറുന്നവർക്ക് പുറമേ പരമാവധി 20 പേരിൽ കൂടുതൽ മണ്ഡപത്തിനു സമീപത്തേക്കു വരാതെ ശ്രദ്ധിക്കണമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |