തൃശൂർ: ചേംബർ ഒഫ് കൊമേഴ്സ് വിമൻസ് വിംഗ് 27, 28 തീയതികളിൽ പുഴയ്ക്കൽ ശോഭാസിറ്റി മാളിൽ ഗ്രാൻഡ് ഷോപ്പിംഗ് ഫെസ്റ്റിവലും വിപണന മേളയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ. 27ന് രാവിലെ 11ന് കല്യാൺ സിൽക്സ് സി.എം.ഡി. ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യും. ചേബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് പി.കെ.എ. ജലീൽ, സെക്രട്ടറി ആൻഡ്രൂസ് മഞ്ഞില എന്നിവർ പ്രസംഗിക്കും. 36 സ്റ്റാളുകൾ മേളയിലുണ്ടാകും. ഗൃഹോപകരണങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ, ഹോം മെയ്ഡ് ഫുഡ്സ്, ആയുർവേദ ഉത്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ ഉണ്ടാകും. ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കലാപരിപാടികളും ഉണ്ടാകും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് നിർമല മുരളീധരൻ, സെക്രട്ടറി റൂബി ജോൺ, ജെയിൻ മിൽട്ടൺ, ജിസ്മി സുധീർ, നിമിഷ സന്ദീപ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |