SignIn
Kerala Kaumudi Online
Saturday, 20 April 2024 7.49 PM IST

മരുന്നുകൾക്കുള്ള ബില്ലുകൾ വായിക്കാൻ കഴിയുന്നതാകണം : മനുഷ്യാവകാശ കമ്മിഷൻ

1
മെഡിക്കൽ ഷോപ്പ്

തൃശൂർ: ഗുണനിലവാരമുള്ള പേപ്പറിൽ നല്ല മഷി ഉപയോഗിച്ചു വായിക്കാൻ കഴിയുന്നവിധം മരുന്നുകൾക്കുള്ള ബില്ലുകൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇത് സംബന്ധിച്ച് എല്ലാ മെഡിക്കൽ ഷോപ്പ് ലൈസൻസികൾക്കും കർശന നിർദ്ദേശം നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി തൃശൂർ ജില്ലാ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർക്ക് നിർദ്ദേശം നൽകി.

സ്വകാര്യ ആശുപത്രി ഫാർമസിസ്റ്റുകളും മെഡിക്കൽ സ്റ്റോറുകളും നൽകുന്ന ബില്ലുകൾ വായിക്കാൻ കഴിയില്ലെന്ന് ആരോപിച്ച് പുന്നയൂർക്കുളം സ്വദേശി ശ്രീജിത്ത് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇത്തരത്തിൽ ബിൽ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാറുണ്ടെന്ന് ജില്ലാ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ കമ്മിഷനെ അറിയിച്ചു.

ബില്ലുകൾക്ക് അപാകത സംഭവിക്കാതിരിക്കാൻ ലൈസൻസികൾക്കിടയിൽ ബോധവത്ക്കരണം സംഘടിപ്പിക്കാറുണ്ട്. പരാതി വസ്തുനിഷ്ഠമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.