തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര സെപ്തംബർ 21ന് ജില്ലയിൽ എത്തും. 21, 22, 23 തീയതികളിലായി ജില്ലയിലൂടെ കടന്നുപോകുന്ന പദയാത്ര വിജയമാക്കുന്നതിനുള്ള വിപുലമായ പ്രവർത്തന പരിപാടികൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. 21ന് തൃശൂർ എറണാകുളം ജില്ലാ അതിർത്തിയായ കറുകുറ്റി സെന്ററിൽ പദയാത്രയെ വരവേൽക്കും. തുടർന്ന് ചാലക്കുടിയിൽ സമാപനം.
സെപ്തംബർ 22ന് ചാലക്കുടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് ആറിന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമാപിക്കും. 23ന് തൃശൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര ജില്ലാ അതിർത്തിയായ ചെറുതുരുത്തി സെന്ററിൽ സമാപിക്കും. പദയാത്രയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി ജോസ് വള്ളൂരിനെയും കോ - ഓർഡിനേറ്ററായി ടി.എൻ. പ്രതാപൻ എം.പിയെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |