SignIn
Kerala Kaumudi Online
Thursday, 25 April 2024 6.12 AM IST

പെട്രോൾ പമ്പിന് സമീപമുള്ള അനധികൃത നിർമ്മാണം നീക്കണം : മനുഷ്യാവകാശ കമ്മിഷൻ

1

തൃശൂർ : കുന്നംകുളം - ഗുരുവായൂർ റോഡിൽ ഇന്ത്യൻ ഓയിൽ പമ്പിന് സമീപമുള്ള അനധികൃത നിർമ്മാണം നീക്കം ചെയ്യണമെന്ന് കാണിച്ച് നഗരസഭ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. നഗരസഭാ സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. റോയൽ ആശുപത്രി കാന്റീൻ കെട്ടിടത്തിന് എതിരെയാണ് പരാതി.
റോയൽ ആശുപത്രി കാന്റീനോട് ചേർന്നുള്ള പെട്രോൾ പമ്പ് വരെയുള്ള അനധികൃത നിർമ്മാണം നീക്കാൻ നോട്ടീസ് നൽകിയതായി നഗരസഭാ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള അഗ്‌നി സുരക്ഷാ സംവിധാനം തൃപ്തികരമാണെന്നും ആശുപത്രിയിൽ നിന്നും സുരക്ഷിത അകലത്തിലാണ് പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നതെന്നും കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കമ്മിഷനെ അറിയിച്ചു. എന്നാൽ ആശുപത്രി കാന്റീൻ നിശ്ചിത ഭൂപരിധി ലംഘിച്ചാണ് നടത്തുന്നതെന്ന് പരാതിക്കാരനായ ശ്രീജിത്ത് കമ്മിഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തരവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.