തൃശൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര നരേന്ദ്ര മോദിയുടെ ദുർഭരണം അവസാനിപ്പിക്കാനുള്ള അന്തിമ പോരാട്ടമായി മാറുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ഭാരത് ജോഡോ പദയാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ നയിക്കുന്ന ബൈക്ക് റാലിക്ക് തൃശൂരിൽ നടത്തിയ സ്വീകരണം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഒ.ജെ.ജനീഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രാവണൻ റാവു, പി.എൻ.വൈശാഖ്, സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാങ്കുറ്റി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.പ്രമോദ്, ശോഭ സുബിൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജോബിൻ ജേക്കബ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സജീവൻ കുരിയച്ചിറ, കല്ലൂർ ബാബു, എം.എൽ.ബേബി, കോർപ്പറേഷൻ കൗൺസിലർ വിനീഷ് തയ്യിൽ എന്നിവർ പങ്കെടുത്തു.
എം.പി വിൻസെന്റ് യു.ഡി.എഫ് ജില്ലാ ചെയർമാൻ
തൃശൂർ: യു.ഡി.എഫ് ജില്ലാ ചെയർമാനായി എം.പി വിൻസെന്റ് നിയമിതനായി. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായ എം.പി വിൻസെന്റ് മുൻ ഒല്ലൂർ എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമായിരുന്നു. കെ.എസ്.യു, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജന.സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സി നിർവാഹക സമിതി അംഗമാണ്. വിദ്യാർത്ഥി യുവജന സമരരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. എം.പി.വിൻസെന്റ് എം.എൽ.എ എന്ന നിലയിൽ വികസന രംഗത്ത് ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ചതിന് രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഐ.എൻ.ടി.യു.സി രംഗത്തും സജീവമായിരുന്നു. അപ്പോളോ ടയേഴ്സിൽ ഐ.എൻ.ടി.യു.സി യൂണിയന്റെ പ്രസിഡന്റായിരുന്നു. 13 വർഷമായി യു.ഡി.എഫിനെ നയിച്ച ജോസഫ് ചാലിശ്ശേരി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |