തൃശൂർ: മാദ്ധ്യമ പ്രവർത്തകനായ ധനേഷ് കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം വ്യാളിയുടെ ആദ്യപ്രദർശനം തൃശൂർ പ്രസ് ക്ലബ്ബിൽ നടന്നു. ഉൾക്കാട്ടിൽ നിന്ന് പിടികൂടിയ പ്രതിയെ വിലങ്ങിട്ട് കൊണ്ടുവരുന്ന പൊലീസുകാർ പ്രതി സ്ഥാനത്താകുന്നതും പൊലീസുകാരുടെയും പ്രതിയുടെയും തുടർന്നുള്ള രംഗങ്ങൾ പ്രേക്ഷകരിൽ ആരാണ് യഥാർത്ഥ കുറ്റവാളിയെന്ന് സംശയം സൃഷ്ടിക്കുന്നതുമാണ് ഇതിവൃത്തം. പ്രസ് ക്ലബ് പ്രസിഡന്റ് ഒ.രാധിക സ്വിച്ച് ഓൺ നിർവഹിച്ചു. 15 മിനിറ്റ് ദൈർഘ്യമുള്ള ചെറുസിനിമ പാറു ഫിലിംസിന്റെ ബാനറിൽ ജയരാജൻ, ലിജോരാജ് എന്നിവരാണ് നിർമ്മിച്ചത്. കാമറ കിരൺ പുത്തൂർ, എഡിറ്റർ രാംദാസ്, പശ്ചാത്തലസംഗീതം രാകേഷ് സ്വാമിനാഥൻ, ശബ്ദമിശ്രണം കെ.ജി.റിച്ചാർഡ്, കളറിസ്റ്റ് ആനന്ദ് ഉണ്ണി, ഡ്രോൺ രതീഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ധനുഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടർ ദീപക് കളരിക്കൽ, മേക്കപ്പ് വിജീഷ് വേണു, പി.ആർ.ഒ. സച്ചിൻ വള്ളിക്കാട്.
ഔഷധ ഉദ്യാനം
എരുമപ്പെട്ടി: ആരോഗ്യ സംരക്ഷണത്തിനായി ജനകീയാസൂത്രണത്തിൽപ്പെടുത്തി വേലൂർ പഞ്ചായത്തിൽ 30,000 രൂപ വിനിയോഗിച്ച് ഒന്നര ഏക്കറിൽ ഒരു ലക്ഷത്തോളം കുറുന്തോട്ടി വച്ചുപിടിപ്പിക്കും. മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി. നാലുമാസത്തിനു ശേഷം വിളവെടുത്ത് സൊസൈറ്റി വഴി ഔഷധിക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |