തൃശൂർ: തൃശൂർ ജനറൽ ആശുപത്രി കാസ്പ് കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നു. സെപ്തംബർ അഞ്ചിന് ജനറൽ ആശുപത്രിയിൽ രാവിലെ 10.30നാണ് അഭിമുഖം. യോഗ്യത: എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ (ടി.സി.എം.സി), പ്രായം 40 വയസിന് താഴെ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം: 0487 2427778.
ടീച്ച് സ്കോളർഷിപ്പ് വിതരണം 17ന്
തൃശൂർ: പത്താം ടീച്ച് സ്കോളർഷിപ്പ് വിതരണം 17ന് രാവിലെ പത്തിന് തൃശൂർ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടക്കും. മേയർ എം.കെ. വർഗീസ് ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണവും നിർവഹിക്കും.
ടീച്ച് പ്രസിഡന്റ് പ്രൊഫ. കെ.ഐ. വർഗീസ് അദ്ധ്യക്ഷനാകും. ഫാ. ഡോ. മാത്യു കപ്ളിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും. പി.എം. ഫ്രാൻസിസ്, വർഗീസ് ചീരൻ, അജിത് കുമാർ രാജ എന്നിവർ പങ്കെടുക്കും.
പൂക്കും പൂമംഗലം പദ്ധതി വിളവെടുപ്പ്
ഇരിങ്ങാലക്കുട: ഓണത്തിന് വീടുകളിലേക്ക് ആവശ്യമായ പൂക്കൾ സ്വന്തമായി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ പൂമംഗലം പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയായ പൂക്കും പൂമംഗലം പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിർവഹിച്ചു.
അഞ്ജു രാജേഷ് അദ്ധ്യക്ഷയായി. സിനി സാജു, പൂമംഗലം കൃഷിഭവൻ കൃഷി അസിസ്റ്റന്റ് അജീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |