SignIn
Kerala Kaumudi Online
Friday, 19 April 2024 4.29 AM IST

ആഘോഷങ്ങൾ പങ്കുവയ്ക്കലിന്റേതാകണം : മന്ത്രി

photo

തൃശൂർ : ചുറ്റുപാടുമുള്ള പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെ ചേർത്തു പിടിക്കാനുള്ള അവസരങ്ങളായി ആഘോഷവേളകളെ മാറ്റിയെടുക്കണമെന്ന് മന്ത്രി പ്രൊഫ.ആർ.ബിന്ദു ആവശ്യപ്പെട്ടു. രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനം കൂടി ഏറ്റെടുക്കുന്ന കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടൂക്കാട് ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച ഓണാഘോഷവും ഓണപ്പുടവ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയുടെ കോഫൗണ്ടർ ഫാ.ജോയ് കൂത്തൂർ, എം.ഐ.സി മസ്ജിദ് ഇമാം മുഹമ്മദ് ഫൈസി ഓണമ്പിള്ളി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർ കരോളിൻ ജെറീഷ്, നടൻ എൻ.നന്ദകിഷോർ, മീര പി, സെൽമ തുടങ്ങിയവർ ആശംസകൾ നേർന്നു. കേരള കോൺഗ്രസ് (എം) നേതാക്കളായ സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ജെ.സേവ്യർ, വർഗ്ഗീസ് നീലങ്കാവിൽ, പി.എസ്.ജയരാജ്, സെബാസ്റ്റ്യൻ മഞ്ഞളി തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KCON
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.