SignIn
Kerala Kaumudi Online
Thursday, 25 April 2024 6.45 PM IST

ജയസ്വര നിലാവ് ചടങ്ങ് 21ന്

jayachandran

  • ജയചന്ദ്രന്റെയും അപർണയുടെയും ഗാനമേള

തൃശൂർ : സ്വരം സംഗീത സാംസ്‌കാരിക സമിതി പന്ത്രണ്ടാം വാർഷികാഘോഷം 21ന് തൃശൂരിൽ നടക്കും. ജയസ്വര നിലാവ് എന്ന വാർഷിക പരിപാടി തൃശൂർ റീജ്യണൽ തിയേറ്ററിൽ വൈകിട്ട് ആറിന് ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ജെ.സി.ഡാനിയേൽ അവാർഡ് ജേതാവ് ഗായകൻ പി.ജയചന്ദ്രനെയും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അപർണ ബാലമുരളിയെയും വേൾഡ് ബുക്ക് ഒഫ് റെക്കാഡ്‌സ് അവാർഡ് ജേതാവും എച്ച്.എം.ആർ.എഫ് ഇന്റർനാഷണൽ ആരോഗ്യ രത്‌ന അവാർഡ് ജേതാവുമായ സ്വരം മെമ്പർ കെ.ജെ.ഫിലോമിനയെയും സംവിധായകനും എഴുത്തുകാരനുമായ എം.എം.അബ്ദുൽ റസാഖിനെയും മറ്റ് അവാർഡ് ജേതാക്കളായ സ്വരം അംഗങ്ങളെയും ആദരിക്കും. തുടർന്ന് പി.ജയചന്ദ്രൻ, അപർണ ബാലമുരളി എന്നിവർക്കൊപ്പം സ്വരം അംഗങ്ങളായ പ്രദീപ് സോമസുന്ദരൻ, കലാഭവൻ പീറ്റർ, കലാഭവൻ മനോജ് കുമാർ, കെ.പി.ബാലമുരളി, പാർത്ഥൻ ഡോ.ബിജു ബാലകൃഷ്ണൻ, സാജൻ ഫ്രാൻസിസ്, റീന മുരളി, ശ്രീരേഖ ശ്രീകുമാർ, നീതു ഫൈസൽ, മിഥു വിൻസന്റ് എന്നിവരുടെ ഗാനമേളയുമുണ്ടാകും. പ്രവേശനം സൗജന്യമാണെന്ന് സ്വരം പ്രസിഡന്റ് അഡ്വ.ശോഭ ബാലമുരളി , സെക്രട്ടറി സി.ജെ.ജോൺ, ട്രഷറർ സി.ടി.ഫ്രാൻസിസ് എന്നിവർ അറിയിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, JAYASWARA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.