തൃശൂർ: ക്ഷേത്രവാദ്യകലാ ക്ഷേമസഭയുടെ പ്രഥമ സുവർണമുദ്ര പുരസ്കാരം പരിയാരത്ത് ഗോപാലകൃഷ്ണൻ മാരാർക്ക് അഡ്വ. എ.യു. രഘുരാമ പണിക്കർ സമർപ്പിച്ചു. ശബരിമല മുൻ മേൽശാന്തി അരീക്കര മന സുധീർ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ നാരായണമേനോൻ ഉദ്ഘാടനം ചെയ്തു. ഏഷ്യാഡ് ശശി മാരാർ അദ്ധ്യക്ഷനായി. കിഴക്കൂട്ട് അനിയൻ മാരാർ, ചികിത്സാ സഹായം വിതരണം ചെയ്തു. ചെറുശ്ശേരി കുട്ടൻ മാരാർ, വിനോദ് കണ്ടേങ്കാവിൽ, പ്രൊഫ. സി. അച്യുതൻ, നന്ദൻ വാകയിൽ, നെച്ചക്കോട്ട് ഉണ്ണിക്കൃഷ്ണൻ, ലമേഷ് മുരളി എന്നിവർ സംസാരിച്ചു.
ഫിസിയോ തെറാപ്പിസ്റ്റുകളുടെ മാർച്ച് ഇന്ന്
തൃശൂർ: ആരോഗ്യ സർവകലാശാലയിൽ 10 വർഷമായി നിലനിൽക്കുന്ന ഫിസിയോതെറാപ്പി അദ്ധ്യാപകരുടെ യോഗ്യതാമാനദണ്ഡം മാറ്റാനും, ഫിസിയാട്രിസ്റ്റുകളെ അദ്ധ്യാപകരായി നിയമിക്കാനുമുള്ള നീക്കത്തിനെതിരേ ചൊവ്വാഴ്ച സർവകലാശാലയിലേക്ക് മാർച്ച് നടത്തുമെന്ന് കേരള അസോസിയേഷൻ ഫൊർ ഫിസിയോതെറാപ്പിസ്റ്റ്സ് കോ - ഓർഡിനേഷൻ ഭാരവാഹികൾ അറിയിച്ചു.പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. ഹമീദ് റിയാസുദ്ദീൻ, റോയ് ബി. കാവല്ലൂർ, ജിബിൻ ജോൺസൺ, അനു വർഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |