കൊടകര: ഭാരത് ജോഡോ യാത്ര കൊടകരയിലൂടെ കടന്നുപോകുമ്പോൾ യാത്രയിൽ പങ്കുചേരാൻ വഴിയോരത്ത് കാത്തുനിന്ന ഇന്ദിര ബാബുവിനെയും രാഹുൽ ഗാന്ധി കൂടെകൂട്ടി. ചാലക്കുടി നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകയും വി.ആർ. പുരം എ.ഡി.എസ് ചെയർപേഴ്സനുമാണ് ഇന്ദിര. കുടുംബശ്രീ പ്രവർത്തകയാണെന്ന് പറഞ്ഞപ്പോൾ അതേക്കുറിച്ചായി രാഹുലിന്റെ ചോദ്യം.
ഏറ്റവും വലിയ വനിതാ കൂട്ടായ്മയുടെ പ്രവർത്തകരിൽ ഒരാളാണെന്ന് പറഞ്ഞപ്പോൾ രാഹുൽ പ്രത്യേകം അഭിനന്ദിച്ചു. രാഹുൽജിക്ക് മലയാളം പഠിച്ചു കൂടെ എന്ന ഇന്ദിരയുടെ ചോദ്യം കെ.സി. വേണുഗോപാൽ പരിഭാഷപ്പെടുത്തിയപ്പോൾ രാഹുലിന്റെ മറുപടി ചിരിയായിരുന്നു.
ചാലക്കുടി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും വി.ആർ പുരത്തെ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാണ് ഇന്ദിര ബാബു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |