കയ്പമംഗലം : ഭാരത് ജോഡോ യാത്രയുടെ പത്രങ്ങളിൽ വന്ന ചിത്രങ്ങൾ കളക്ട് ചെയ്യുമ്പോൾ ആയിഷ ഒരു കാര്യം തീരുമാനിച്ചിരുന്നു. തന്റെ ജില്ലയിലെത്തുമ്പോൾ ഈ ചിത്രങ്ങൾ ഒരാൽബമാക്കി രാഹുൽ ഗാന്ധിക്ക് സമ്മാനിക്കണം. തൃശൂരിലെത്തിയ രാഹുൽ ഗാന്ധിക്ക് തന്റെ സമ്മാനം നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണിന്ന് ആയിഷ. കയ്പമംഗലം ചളിങ്ങാട് പുഴങ്കരയില്ലത്ത് അനസിന്റെയും ഫാത്തിമയുടെയും മകളായ ആയിഷ കാട്ടൂർ അൽബാബ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ തുടച്ചുമാറ്റി ഭാരതത്തിലെ ജനങ്ങൾ ഒരുമിക്കണമെന്നും രാഹുൽ ഗാന്ധി ഇന്ത്യയിലെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതായും ആയിഷ പറഞ്ഞു. ആയിഷയുടെ പിതാവ് അനസ് അബൂബക്കർ കയ്പമംഗലം ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |