തൃശൂർ : ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ഡോ.പി.ആർ.കൃഷ്ണകുമാർ ജന്മദിനത്തിന്റെ ഭാഗമായി ദേശീയാടിസ്ഥാനത്തിൽ നടത്തിയ ആയുർവേദ കോളേജ് ഹൗസ് സർജൻസ്, പി.ജി.വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം, ആയുർക്വിസ് 2022ൽ വൈദ്യരത്നം ആയുർവേദ കോളേജിലെ കായചികിത്സവിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ ഡോ.സുപര്യ സുഭാഷ് പി ആൻഡ് ഡോ.ഹരിഹരൻ.എം.കെ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.എ.ടി.എസ് ആയുർവേദ കോളേജ് ഒറീസയെ പരാജയപ്പെടുത്തിയാണ് നേട്ടം. ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡ് ആൻഡ് എ.വി.പി റിസേർച്ച് ഫൗണ്ടേഷനും, സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത കോളേജുകളിൽ നിന്ന് 16 കോളേജുകൾ ക്വാർട്ടർ ഫൈനലിലെത്തി. ഇതിൽ ഫൈനലിലെത്തിയാണ്, വൈദ്യരത്നം ടീം ഒന്നാം സ്ഥാനം നേടിയത്. ഒന്നാം സമ്മാനം 50,000 രൂപയാണ്.
കെട്ടിട നിർമ്മാണത്തൊഴിലാളി ജില്ലാ സമ്മേളനം
തൃശൂർ: കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം ഒക്ടോബർ ഒമ്പതിന് രാവിലെ 10ന് സാഹിത്യ അക്കാഡമിയിൽ സംസ്ഥാന പ്രസിഡന്റ് തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രഡിഡന്റ് പി.സി.തോമസ് അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എമാരായ പി.എ.മാധവൻ, ടി.വി.ചന്ദ്രമോഹൻ, എം.കെ.പോൾസൺ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |