SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.52 PM IST

സൈക്കിൾ റാലിയുമായി ലയൺസ്‌ ക്ലബ്

lions

തൃശൂർ: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഡിയും തൃശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലും സംയുക്തമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജനറൽ ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച റാലി മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീദേവി, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ.എം.അഷ്‌റഫ്, ആശുപത്രി സൂപ്രണ്ട് താജ് പോൾ പനക്കൽ, കൗൺസിലർമാരായ ഷാജൻ പി.കെ, വർഗീസ് കണ്ടംകുളത്തി, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ.യു.ആർ.രാഹുൽ , കാർഡിയോളജിസ്റ്റ് ഡോ.കൃഷ്ണകുമാർ.എ, ഡോ.വിവേക് തോമസ്, ഡോ.ജാൻസി കെ.ടി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LIONS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.