SignIn
Kerala Kaumudi Online
Thursday, 25 April 2024 1.44 AM IST

മുനക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി

fisheries

ചാവക്കാട്: ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ എൻ.കെ.അക്ബർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. രണ്ട് മാസം കൂടുമ്പോൾ നിർബന്ധമായും അടിയന്തരഘട്ടങ്ങളിൽ പ്രത്യേകമായി യോഗം വിളിച്ചു ചേർക്കാനും എം.എൽ.എ നിർദ്ദേശിച്ചു. സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികളും നിർമ്മാണ പ്രവർത്തനങ്ങളും അടിയന്തരമായി ചെയ്യാനും തീരുമാനമായി. സെന്ററിൽ മത്സ്യലേലം നടത്താനാവശ്യമായ നടപടി സ്വീകരിക്കാൻ ഫിഷറീസ് വകുപ്പിന് നിർദ്ദേശം നൽകി. ഫിഷ് ലാൻഡിംഗ് സെന്ററിനെ ഹാർബറാക്കി ഉയർത്താനാവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കാൻ നടപടി സ്വീകരിക്കാൻ ഫിഷറീസ്, റവന്യൂ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകി. ജനപ്രതിനിധികൾ, ഫിഷറീസ്, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ, ബോട്ടുടമകൾ, മത്സ്യത്തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, FISHLANDING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.