തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളാഘോഷം സേവനപാക്ഷികമായി ആചരിക്കുന്നതിന്റെ ഭാഗമായി ഭാരതീയ ജനതാ കർഷകമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ജലമാണ് ജീവൻ ജലാശയങ്ങൾ സംരക്ഷിക്കുക' എന്ന വിഷയം ആസ്പദമാക്കി ജില്ലാ സെമിനാർ സംഘടിപ്പിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ടി.എസ്. നീലാംബരൻ, എ.ആർ. അജി ഘോഷ് , സജീവൻ അമ്പാടത്ത്, എൻ.എച്ച്. പ്രശാന്ത്, സർജു തൊയക്കാവ്, എൻ.ആർ. റോഷൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |