തൃശൂർ: വർഗീയതയെ ചെറുക്കാൻ, സ്വാശ്രയത്വം കൈവരിക്കാൻ ഗാന്ധിജിയിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യവുമായി എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗന്ധിജയന്തി ദിനത്തിൽ പ്രാർത്ഥനാ യോഗം സംഘടിപ്പിക്കും. രാവിലെ പത്തിന് നടുവിലാലിലെ കോർപറേഷൻ സ്ക്വയറിൽ നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസീസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ, എ.വി. വല്ലഭൻ, അഡ്വ. രഘു. കെ. മാരാത്ത്, എം. പത്മിനി, സി.ആർ. സജിത്ത് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |