തൃശൂർ: ജീർണിച്ച പഴകിയ കെട്ടിടത്തിൽ താമസിക്കുന്ന വൃദ്ധന് മാനുഷിക പരിഗണന നൽകി ബി.പി.എൽ കാർഡ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. തൃശൂർ ജില്ലാ സപ്ലൈ ഓഫീസർക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്.
മരത്തംകോട് സ്വദേശി ടി.എം. പോൾസണ്‍ ബി.പി.എൽ കാർഡ് അനുവദിക്കണമെന്നാണ് ഉത്തരവ്. കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസർ കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ സർക്കുലർ പ്രകാരം പരാതിക്കാരന് മുൻഗണനാ വിഭാഗത്തിൽ കാർഡ് നൽകാനാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
കടങ്ങോട് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരൻ ബി.പി.എൽ പരിധിയിൽ വരുന്നയാളാണെന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |