കൊടുങ്ങല്ലൂർ : ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ശ്രീകുരുംബ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി നിർവഹിച്ചു. തിന്മയുടെ മേൽ നന്മയുടെ വിജയമാണ് നവരാത്രിയെന്നും ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ല കലാ സംസ്കാരിക കേന്ദ്രം കൂടിയാണെന്നും എം.ആർ.മുരളി പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. അസി: കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ കെ.വിനോദ് തുടങ്ങിയവർ സംസാരിച്ചു. ആദ്യദിനം നൂറിലധികം പേർ സംഗീതാർച്ചനയിൽ പങ്കെടുത്തു. ഇന്ന് രാവിലെ 8ന് ആരംഭിക്കുന്ന സംഗീതാർച്ചന വൈകീട്ട് 4ന് നടക്കുന്ന പഞ്ചരത്ന കീർത്തനാലാപനത്തോടെ സമാപിക്കും. നാളെ രാവിലെ 8ന് നൃത്തോത്സവം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |