ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദുർഗാഷ്ടമി ദിവസമായ ഇന്നലെ ഗ്രന്ഥങ്ങൾ പൂജയ്ക്ക് വെച്ചു. ക്ഷേത്രം കൂത്തമ്പലത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിലാണ് പൂജവയ്പ്പ്. വൈകിട്ട് കീഴ്ശാന്തി നമ്പൂതിരി സരസ്വതി മണ്ഡപത്തിൽ നിലവിളക്ക് തെളിച്ച ശേഷം ഗ്രന്ഥങ്ങൾ സ്വീകരിക്കാൻ തുടങ്ങി. രാത്രി ഓതിക്കൻ നമ്പൂതിരി ഗ്രന്ഥങ്ങൾക്ക് സരസ്വതി പൂജ നടത്തി. മഹാനവമി ദിവസമായ ഇന്ന് മൂന്ന് നേരവും സരസ്വതി പൂജ നടക്കും. വിജയദശമി ദിവസമായ നാളെ രാവിലെ ഏഴിന് ക്ഷേത്രത്തിൽ ശീവേലിക്ക് ശേഷം കുട്ടികൾക്ക് എഴുത്തിനിരുത്തൽ ചടങ്ങ് നടക്കും. ക്ഷേത്രം അദ്ധ്യാത്മിക ഹാളിലാണ് എഴുത്തിനിരുത്തൽ. ക്ഷേത്രത്തിലെ 13 കീഴ്ശാന്തി ഇല്ലങ്ങളിലെ കാരണവന്മാരാണ് ആചാര്യന്മാർ. വിജയദശമി മുതൽ 9 ദിവസം ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങ് കളിയും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |