കൊടുങ്ങല്ലൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന അക്കാഡമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസ് കൊടുങ്ങല്ലൂർ ഉപജില്ലാ തല മത്സരങ്ങൾ നടത്തി. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്.
വിജയികൾക്കുള്ള സമ്മാനദാനം മേത്തല മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.എം. ജോണി നിർവഹിച്ചു. കെ.പി.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി സി.ജെ. ദാമു അദ്ധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി ഇ.എ. മുഹമ്മദാലി, സി. ഉഷാദേവി, കെ.ആർ. ഉണ്ണിക്കൃഷ്ണൻ, പി.ആർ. ചഞ്ചൽ, മേഴ്സി വി.ഐ., അൽഫീനിയ സലാം, സൂരജ് വി.എസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |