SignIn
Kerala Kaumudi Online
Saturday, 20 April 2024 8.30 AM IST

പരിശീലനം നൽകും

training

തൃശൂർ: അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം എന്ന പദ്ധതിയിലേയ്ക്ക് ബി.എസ്.സി നഴ്സിംഗ് (വനിതകൾക്ക് മാത്രം), ബി.ടെക് (സിവിൽ) യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം. തിരഞ്ഞെടുക്കുന്നവരെ കരാർ വ്യവസ്ഥയിൽ പരിശീലനത്തിന് നിയമിക്കും. പ്രതിമാസം 10,000 രൂപ ഓണറേറിയം നൽകും. ജാതി, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. പ്രായപരിധി : 2230. അവസാന തീയതി 15ന് വൈകിട്ട് 5. ഫോൺ: 04872360381.

സ്പോർട്സ് ക്വോട്ട ഒഴിവ്


തൃശൂർ: മലപ്പുറം സർക്കാർ കോളേജിൽ 202223 വർഷത്തിൽ ബിരുദ പ്രവേശനത്തിന് സ്പോർട്സ് ക്വോട്ടയിൽ ബി.എ അറബിക്, മലയാളം, എക്കണോമിക്സ് എന്നിവയിൽ ഓരോന്നും ബി.എസ്.സി കെമിസ്ട്രിയിൽ രണ്ടും ഒഴിവുണ്ട്. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 7ന് രാവിലെ 10ന് കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TRAINING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.