ഗുരുവായൂർ : യൂത്ത് ലീഗ് ഫുട്ബാളിന്റെ ജില്ലാതല മത്സരത്തിന് ഇന്ന് ഗുരുവായൂരിൽ തുടക്കം. ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം. ആൺകുട്ടികളുടെ അണ്ടർ 15, അണ്ടർ 13 വിഭാഗത്തിലാണ് മത്സരം. അംഗീകൃത ഫുട്ബാൾ അക്കാഡമി ടീമുകൾ മാറ്റുരയ്ക്കും. ടൂർണമെന്റ് നടത്തിപ്പിനായി ജില്ല ഫുട്ബാൾ അസോസിയേഷന്റെയും, ഗുരുവായൂർ സ്പോർട്സ് അക്കാഡമിയുടെയും നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാബശിവൻ ചെയർമാനും ഡി.എഫ്.എ വൈസ് പ്രസിഡന്റ് സി. സമേഷ് ജനറൽ കൺവീനറുമായാണ് 101 അംഗ സംഘാടക സമിതി രൂപീകരിച്ചത്. ഇന്ന് രാവിലെ 7.30 ന് മത്സരം ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ.സാംബശിവൻ അദ്ധ്യക്ഷനാകും. ഒക്ടോബർ ഒമ്പതിനാണ് ഫൈനൽ മത്സരം. എൻ.കെ.അക്ബർ എം.എൽ.എ സമ്മാനദാനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |