താണിക്കുടം : ലഹരി വിരുദ്ധ സന്ദേശമുയർത്തി ഫ്ളാഷ് മോബുമായി കുണ്ടുകാട് നിർമ്മല സ്കൂളിലെ വിദ്യാർത്ഥികൾ. തെക്കുംകര, മാടക്കത്തറ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. പുന്നംപറമ്പ് സെന്ററിൽ തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മി, മെമ്പർമാരായ എ.ആർ.കൃഷ്ണൻകുട്ടി, ഐശ്വര്യ ഉണ്ണി, പി.ടി.എ പ്രസിഡന്റ് പി.എൻ.സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് സി.ഡി.റീത്ത, പി.ടി.എ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ആമലത്ത്, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ മാത്യു, എം.പി.ടി.എ ഭാരവാഹികളായ മേഴ്സി വർഗീസ്, സന്ധ്യ സുനിൽ, ഗിരീഷ് കുമാർ, അദ്ധ്യാപകരായ ആശ പീറ്റർ, ലിന്റ.വി.പോൾ എന്നിവർ പങ്കെടുത്തു. കുണ്ടുകാട്, പുന്നംപറമ്പ്, കട്ടിലപ്പൂവം, കരുവാൻകാട്, താണിക്കുടം, പൊങ്ങണംകാട്, സ്കൂൾ അങ്കണം എന്നിവിടങ്ങളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |