SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.28 PM IST

ഡിജിറ്റൽ സാക്ഷരതാ സർവേക്ക് തുടക്കം

digital

തൃശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ആദ്യഘട്ടമായി നടത്തുന്ന നിരക്ഷരതാ നിർമാർജന പ്രവർത്തനത്തിന് 8000 ഗുണഭോക്താക്കളെ കണ്ടെത്താൻ ഡിജിറ്റൽ സാക്ഷരതാ സർവേ ആരംഭിച്ചു. സർവേ 12 വരെ തുടരും. അരിമ്പൂർ പഞ്ചായത്ത് അയ്യങ്കാളി സാംസ്‌കാരിക നിലയത്തിൽ നടന്ന ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് നിർവഹിച്ചു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഹരിദാസ് ബാബു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ ശോഭ ഷാജി, ഭരണസമിതി അംഗങ്ങളായ ജോസ്, സലിജ സന്തോഷ്, ജില്ലി, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സജി തോമസ്, ബ്ലോക്ക് പ്രേരക് ശോഭ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡിജിറ്റൽ സാക്ഷരത സർവേക്ക് അരിമ്പൂർ പഞ്ചായത്ത് പ്രേരക് മാരായ കെ.എസ്.ഷൈന, എം.ആർ.കനകലത, ഷൈനി എന്നിവർ നേതൃത്വം നൽകി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DIGITAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.