SignIn
Kerala Kaumudi Online
Thursday, 25 April 2024 7.51 PM IST

സാക്ഷരത ജനകീയ സർവേ

sur

പാവറട്ടി: കേന്ദ്ര സർക്കാരിന്റെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി എളവള്ളി പഞ്ചായത്തിൽ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ജനകീയ സർവേ ആരംഭിച്ചു. സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും സാക്ഷരരാകാത്ത വ്യക്തികളോ സമൂഹമോ ഉണ്ടെങ്കിൽ കണ്ടെത്താനുള്ള സർവേയിൽ കണ്ടെത്തുന്നവർക്ക് പ്രത്യേക പരിശീലനം നൽകും.

എളവള്ളി പഞ്ചായത്ത്തല ജനകീയ സർവേ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ടി.സി.മോഹനൻ അദ്ധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ഡി.വിഷ്ണു, ചിറ്റാട്ടുകര സഹകരണ ബാങ്ക് ഡയറക്ടർ പി.ഐ.ബാബു, സി.ഡി.എസ് മെമ്പർ സുനിതാ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LITERACY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.