SignIn
Kerala Kaumudi Online
Friday, 29 March 2024 2.38 PM IST

തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്

nreg

തൃശൂർ: തൊഴിലുറപ്പ് പദ്ധതി തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തൃശൂർ ഏജീസ് ഓഫീസിലേക്ക് എൻ.ആർ.ഇ.ജി തൊഴിലാളികളുടെ മാർച്ച്. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. തെക്കേ ഗോപുരനടയിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. സമരം തുടങ്ങി ഉദ്ഘാടനം കഴിഞ്ഞിട്ടും തൊഴിലാളികൾ കൂട്ടത്തോടെ സമരകേന്ദ്രത്തിലേക്ക് ഒഴുകിയെത്തി. ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തികൾ മാത്രമേ പാടുള്ളൂവെന്ന ഉത്തരവ് പിൻവലിക്കുക, തൊഴിൽദിനം നൂറിൽ നിന്ന് ഇരുന്നൂറാക്കുക, കൂലി 600 രൂപയായി വർദ്ധിപ്പിക്കുക, പണിയായുധ വാടക പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ജില്ലാ പ്രസിഡന്റ് പി.തങ്കം അദ്ധ്യക്ഷയായി. സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, എം.കെ.പ്രഭാകരൻ, എം.ഗിരിജാദേവി, എ.എസ്.ദിനകരൻ, സാവിത്രി സദാനന്ദൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, NREGA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.