SignIn
Kerala Kaumudi Online
Saturday, 20 April 2024 2.21 AM IST

ഡിജിറ്റൽ റീസർവേ പദ്ധതിക്ക് തുടക്കം

1

തൃശൂർ: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി റവന്യൂ വകുപ്പ് നടത്തുന്ന 'എന്റെ ഭൂമി' ഡിജിറ്റൽ സർവേയുടെ ആദ്യഘട്ടത്തിന് തുടക്കം. ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാനും ബോധവത്കരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സർവേ സഭ മനക്കൊടിക്കുന്ന് ഊമംകുളം അംഗൻവാടിയിൽ നടന്നു. ഓരോ ഭൂവുടമയ്ക്കും അവരവരുടെ ഭൂമിയുടെ സുതാര്യവും കൃത്യവുമായ ഡിജിറ്റൽ രേഖകൾ പരിശോധിക്കാനുള്ള അവസരം സർവേ സമയത്ത് ലഭ്യമാകും. നാല് താലൂക്കുകളിലെ 23 വില്ലേജുകളിലാണ് ആദ്യഘട്ട ഡിജിറ്റൽ റീസർവേ നടത്തുക. റീസർവേ പ്രവർത്തനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ വില്ലേജുകളിൽ 25 വരെ വാർഡ് തല സർവേ സഭകൾ നടത്തും. തൃശൂരിൽ 15, ചാവക്കാട് നാല്, കുന്നംകുളം രണ്ട്, തലപ്പിള്ളി രണ്ട് എന്നീ വില്ലേജ് പരിധികളിലാണ് ആദ്യഘട്ട ഡിജിറ്റൽ റിസർവേ നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.