തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിന്റെ ആദ്യഘട്ട മത്സരങ്ങളുടെ ഉദ്ഘാടനം ടി.എൻ.പ്രതാപൻ എം.പി നിർവഹിച്ചു. മൂന്നുവേദികളിലായാണ് മത്സരം. വെയിറ്റ് ലിഫ്ടിംഗ്, കരാട്ടെ മത്സരങ്ങൾ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലും ബാൾ ബാഡ്മിന്റൺ തൃശൂർ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിലും, സോഫ്റ്റ് ബാൾ മത്സരം മണ്ണുത്തി ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിലുമായാണ് നടക്കുന്നത്. 17 വരെയാണ് മത്സരം. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.വി. വല്ലവൻ, തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ജില്ലാ സ്പോർട്സ് കോ- ഓർഡിനേറ്റർ എ.എസ്. മിഥുൻ, എൽ. ഹരീഷ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |