ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിലെ ഗ്യാസ് സിലിണ്ടർ തിരിമറിയിലൂടെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ദേവസ്വം എംപ്ലോയീസ് യൂണിയൻ (കോൺഗ്രസ്). കുറ്റക്കാരനെന്ന് കണ്ടെത്തിയ ജീവനക്കാരനെ സംരക്ഷിക്കാൻ ശ്രമിച്ച സംഘം ഡയറക്ടർമാരുടെ പങ്കും അന്വേഷിക്കണം. ദേവസ്വം ജീവനക്കാരുടെ ക്ഷേമത്തിനായി രൂപീകരിച്ച സഹകരണ സംഘത്തെ പാർട്ടിക്കാരെ തിരുകിക്കയറ്റാനുള്ള സ്ഥാപനമാക്കുകയാണ്. സംഘത്തിലെ താത്കാലിക നിയമനങ്ങൾ ദേവസ്വം ജീവനകാരുടെ നിരാലംബരായ ആശ്രിതർക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ക്രമക്കേട് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർക്കും അസി. രജിസ്ട്രാർക്കും പരാതി നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി കെ. പ്രദീപ് കുമാർ അധ്യക്ഷനായി. കെ.പി. ആദിൻ , പി.വി. സുനിൽ കുമാർ, എം. നവീൻ, എം. പ്രമോദ് കുമാർ, നിധിൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |