തൃപ്രയാർ: തൃപ്രയാർ നാടക വിരുന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് അദ്ധ്യക്ഷത വഹിച്ചു. നാടക വിരുന്ന് മുൻ ചെയർമാൻ കെ.വി.പീതാംബരൻ അനുസ്മരണം എം.എൻ.സത്യൻ കുന്നംകുളം നിർവഹിച്ചു. സി.സി.മുകുന്ദൻ എം.എൽ.എ, മുൻ എം.എൽ.എ പ്രൊഫ.കെ.യു അരുണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം.അഹമ്മദ്, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ, എം.എ.ഹാരിസ് ബാബു, പോളിടെക്നിക്ക് പ്രിൻസിപ്പൽ എം.എ.അബ്ദുൾ നാസർ, കെ.വി.രാമകൃഷ്ണൻ, സുദേവൻ വേളയിൽ, സി.എസ്.മണികണ്ഠൻ എന്നിവർ സംസാരിച്ചു. തുടർന്ന് കാഞ്ഞിരപ്പിള്ളി അമലയുടെ കടലാസിലെ ആന എന്ന നാടകം അവതരിപ്പിച്ചു. ഇന്ന് ഞായറാഴ്ച അമ്പലപ്പുഴ സാരഥിയുടെ സമം നാടകം അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |