SignIn
Kerala Kaumudi Online
Thursday, 25 April 2024 1.49 AM IST

ഭരണഭാഷാ പ്രതിജ്ഞയും പ്രശ്‌നോത്തരിയും നവംബര്‍ ഒന്നിന്

1

തൃശൂർ: ജില്ലാ ഭരണകൂടവുമായി ചേർന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തുന്ന മലയാള ദിനാഘോഷ, ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ ഭരണഭാഷാ പ്രതിജ്ഞയും ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കായി ഭരണഭാഷാ പ്രശ്‌നോത്തരിയും സംഘടിപ്പിക്കുന്നു.

നവംബർ ഒന്നിന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റിന്റെ നടുത്തളത്തിൽ നടക്കുന്ന ഭരണഭാഷാ പ്രതിജ്ഞയിൽ കളക്ടറേറ്റിലെ മുഴുവൻ ജീവനക്കാരും പങ്കെടുക്കും. കളക്ടർ ഹരിത വി. കുമാർ നേതൃത്വം നൽകും. ഉച്ചയ്ക്ക് രണ്ടിന് ആസൂത്രണഭവൻ ഹാളിൽ നടക്കുന്ന പ്രശ്‌നോത്തരിയിൽ ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് പങ്കെടുക്കാം.

ഒരു ഓഫീസിനെ പ്രതിനിധീകരിച്ച് രണ്ട് പേരടങ്ങുന്ന ടീമുകൾക്കാണ് അവസരം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, തസ്തിക, ഓഫീസ് എന്നീ വിവരങ്ങൾ ഉൾപ്പെടെ 62 35 16 81 49 എന്ന വാട്‌സ് ആപ് നമ്പറിലേക്ക് 31ന് വൈകിട്ട് മൂന്നിനകം അറിയിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.