SignIn
Kerala Kaumudi Online
Friday, 29 March 2024 9.27 PM IST

വിശ്വാസത്തിന് മുകളിൽ അന്ധവിശ്വാസം ആധിപത്യം സൃഷ്ടിക്കുന്നു: ഗോവ  ഗവർണർ

pss

തൃശൂർ : വിശ്വാസത്തിന് മുകളിൽ അന്ധവിശ്വാസം ആധിപത്യം സൃഷ്ടിക്കുകയാണെന്ന് ഗോവ ഗവർണർ ശ്രീധരൻ പിള്ള. തൃശൂരിൽ അഖില കേരള തന്ത്രി സമാജം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരിയായ ആത്മീയ ബോധമില്ലാതെയാകുന്നതാണ് ഈ സമൂഹത്തിന്റെ പ്രശ്‌നം. സ്വാമീ വിവേകാനന്ദനും, ചട്ടമ്പിസ്വാമിയും, ശ്രീ നാരായണ ഗുരുവും എല്ലാം ആത്മീയതയിലൂടെയാണ് സമൂഹത്തെ നവീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തെക്കേ മഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി അനുഗ്രഹപ്രഭാഷണം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി, കെ.പി.സി.വിഷ്ണുഭട്ടതിരിപ്പാട്, പൂന്തോട്ടത്തിൽ പുടയൂർ പാണ്ഡുരംഗൻ നമ്പൂതിരി, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, ശങ്കരാ ട്രസ്റ്റ് മദ്ധ്യ മേഖലാ ചെയർമാൻ എ.എ.ഭട്ടതിരിപ്പാട് എന്നിവരെ ആദരിച്ചു. പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, പത്മനാഭൻ വാഴുന്നവർ, അടിമുറ്റത്ത് സുരേഷ് ഭട്ടതിരി, ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, സൂര്യകാലടി പരമേശ്വരൻ ഭട്ടതിരിപ്പാട് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GOA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.