തൃശൂർ: പട്ടികജാതി പെൺകുട്ടികളുടെ ശാക്തീകരണത്തിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന വാത്സല്യനിധി പദ്ധതി നിറുത്തലാക്കിയ സംസ്ഥാന സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. പദ്ധതി വഴി അപേക്ഷകൾ സ്വീകരിക്കേണ്ടെന്ന പട്ടികജാതി വികസന വകുപ്പ് അഡിഷണൽ ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് പിൻവലിക്കണം. വാത്സല്യനിധി പദ്ധതി അട്ടിമറിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച പട്ടികജാതി വകുപ്പ് മന്ത്രിക്കു കത്തയച്ചു. പട്ടികജാതി ജനവിഭാഗങ്ങളോടുള്ള വഞ്ചനക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഷാജുമോൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |