വടക്കാഞ്ചേരി: മൂന്നു ദിവസങ്ങളിലായി ആറ്റൂർ അറഫ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. മന്ത്രി ഡോ. ആർ. ബിന്ദു സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാന വിതരണവും നിർവഹിക്കും. സഹോദയ വൈസ് പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനാകും.
അറഫ സ്കൂൾ ചെയർമാൻ കെ.എസ്. അബ്ദുള്ള, പി.ടി.എ പ്രസിഡന്റ് പ്രീത മാരാർ, സഹോദയ ജനറൽ സെക്രട്ടറി ഡോ. ദിനേശ് ബാബു, പ്രിൻസിപ്പൽ വസന്തമാധവൻ, എന്നിവർ പങ്കെടുക്കും. ഇന്നലെ 25 വേദികളിലായി ഭരതനാട്യം, കുച്ചിപ്പുടി, ഒപ്പന, നാടകം, സംഘഗാനം, നാടോടി നൃത്തം, സംഘനൃത്തം എന്നിവ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |