SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.41 PM IST

ആർ.ശങ്കർ അനുസ്മരണവും കുടുംബ സംഗമവും

sankar

ഇരിങ്ങാലക്കുട: സാമൂഹികനീതി പരിഷ്‌കരണങ്ങൾക്ക് തുടക്കം കുറിച്ച മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ചരമവാർഷിക ദിനത്തിൽ ശ്രീനാരായണ സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം അഡ്വ.തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. തൃശൂർ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണൽ ഹാളിൽ നവംബർ 6ന് രാവിലെ 10ന് ചേരുന്ന സമ്മേളനത്തിൽ ശ്രീനാരായണ സാംസ്‌കാരിക സമിതി ജില്ലാ പ്രസിഡന്റ് വി.എസ്.ബൈജു അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ സാംസ്‌കാരിക സമിതി കുടുംബ സംഗമവും ആദരണ സമ്മേളനവും ഇതോടൊപ്പം നടക്കുമെന്ന് സാംസ്‌കാരിക സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ.പുഷ്പാംഗദൻ, ജില്ലാ സെക്രട്ടറി മനേഷ് പങ്കജാക്ഷൻ, ജില്ലാ വൈസ് പ്രസിഡന്റ് ഹരി ഇരിങ്ങാലക്കുട എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, SANKAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.