SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.27 PM IST

തൃപ്രയാർ ഏകാദശി: കലാസാംസ്‌കാരിക പരിപാടികൾക്ക് ഇന്ന് തുടക്കം

1

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എകാദശിയുടെ ഭാഗമായുള്ള കലാസാംസ്‌കാരിക പരിപാടികൾ ഇന്ന് തുടങ്ങും. വൈകീട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം, തുടർന്ന് നൃത്താരാധന, രാത്രി 8.30ന് കഥക് എന്നിവ നടക്കും. പത്തിന് വൈകീട്ട് അഞ്ചിന് ഭരതനാട്യം, ആറിന് ഭക്തിഗാനലയം, എട്ടിന് കഥകളി എന്നിവയും 11ന് വൈകീട്ട് പ്രഭാഷണം, ഏഴിന് മധുരൈ മീനാക്ഷി ബാലെ എന്നിവയും 12ന് രാവിലെ തിരുവാതിരക്കളി, വൈകീട്ട് അഞ്ചിന് നൃത്തോത്സവം തുടർന്ന് ഭരതനാട്യം, ന്യത്തന്യത്യങ്ങൾ എന്നിവയും നടക്കും.

13ന് വൈകീട്ട് പുല്ലാങ്കുഴൽ കച്ചേരി, ആറിന് ദേശീ മോഹിനിയാട്ടം. 7ന് രാമായണം നൃത്തശിൽപ്പം, രാത്രി ചലച്ചിത്ര ഭക്തിഗാനസന്ധ്യ, 14ന് രാവിലെ മുതൽ നൃത്തോത്സവം, വൈകീട്ട് തിരുവാതിരക്കളി, മോഹിനിയാട്ടം, സോപാനസംഗീതം, ന്യത്തസന്ധ്യ എന്നിവയുണ്ടാകും. 15ന് രാവിലെ നൃത്തോത്സവം, വൈകീട്ട് അഞ്ചിന് കുറത്തിയാട്ടം, രാത്രി ഗാനാമൃതം നടക്കും. 16ന് രാവിലെ മുതൽ സംഗീതോത്സവം, വൈകീട്ട് സംഗീതകച്ചേരി. 17ന് രാവിലെ സംഗീതോത്സവം, വൈകീട്ട് 7ന് ശ്രീരാമപാദ സുവർണമുദ്രാ സമർപ്പണം, തുടർന്ന് ന്യത്തസന്ധ്യ എന്നിവ അരങ്ങേറും.

18ന് രാവിലെ സംഗീതോത്സവം, വൈകീട്ട് അഞ്ചിന് സമ്പൂർണ രാമായണം കൈക്കൊട്ടിക്കളി, രാത്രി എട്ടിന് രാമരസം ന്യത്തശിൽപ്പം എന്നിവ നടക്കും. 19നാണ് ദശമി വിളക്ക്. രാവിലെ 9 മുതൽ പഞ്ചരത്‌ന കീർത്തനാലാപനം. 11 മുതൽ 1 വരെ നൃത്തനൃത്യങ്ങൾ, ഉച്ചതിരിഞ്ഞ് മൂന്നിന് ശാസ്താവിനെ പുറത്തേക്കെഴുന്നള്ളിക്കൽ, വൈകീട്ട് സ്‌പെഷ്യൽ നാഗസ്വരം കിഴക്കെനടപ്പുരയിൽ, 6ന് സീതാസ്വയംവരം കഥകളി എന്നിവയും നടക്കും.

20നാണ് തൃപ്രയാർ എകാദശി. അന്നേദിവസം രാവിലെ ശീവേലി. കിഴക്കൂട്ട് അനിയൻമാരാരുടെ പാഞ്ചാരിമേളം, ഉച്ചയ്ക്ക് മൂന്നിന് കാഴ്ച ശീവേലി, പെരുവനം സതീശൻ മാരാരുടെ ധ്രുവമേളം. വൈകീട്ട് ആറിന് പാഠകം, രാത്രി സ്‌പെഷ്യൽ നാഗസ്വരം, വിളക്കിനെഴുന്നള്ളിപ്പ്, 21ന് രാവിലെ ദ്വാദശി പണസമർപ്പണത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.


തൃപ്രയാർ തേവർക്ക് സ്വന്തമായി സ്വർണക്കലശക്കുടം സമർപ്പിക്കും

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം, മറ്റു താന്ത്രിക ചടങ്ങുകൾ എന്നിവയ്ക്കായി കലശമാടുന്നതിന് സ്വർണക്കലശക്കുടം സ്വന്തമായി സമർപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഭക്തരുടെ സഹകരണത്തോടെയാണ് കലശക്കുടം സമർപ്പിക്കുക. ഈ സംരംഭത്തിന്റെ ആദ്യ സംഭാവന അവണങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമപ്പണിക്കരിൽ നിന്നും ദേവസ്വം പ്രസിഡന്റ് വി. നന്ദകുമാർ സ്വീകരിക്കും. ഏകാദശിയോട് അനുബന്ധിച്ച് ഇന്ന് വൈകീട്ട് നടക്കുന്ന കലാസാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് സംഭാവന സ്വീകരിക്കുകയെന്ന് ദേവസ്വം മാനേജർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.