ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 5,12,10,205 രൂപ ലഭിച്ചു. ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരങ്ങളിൽ നിന്നും 5,11,36,209 രൂപയും ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഇ-ഭണ്ഡാരത്തിലൂടെ 73,996 രൂപയുമാണ് ലഭിച്ചത്. 3 കിലോ 278 ഗ്രാം 300 മില്ലിഗ്രാം സ്വർണവും 35 കിലോ 480 ഗ്രാം വെള്ളിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. നിരോധിച്ച ആയിരം രൂപയുടെ 26 കറൻസിയും 500 ന്റെ 38 കറൻസിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിതിട്ടപ്പെടുത്തുന്ന ചുമതല. സെപ്തംബർ 17നാണ് എസ്.ബി.ഐ ക്ഷേത്രത്തിന് മുന്നിൽ ഇ-ഭണ്ഡാരം സ്ഥാപിച്ചിരുന്നത്. ഒക്ടോബർ 10 മുതൽ നവംബർ 6 വരെയുള്ള ഇ-ഭണ്ഡാര വരവായാണ് 73,996 രൂപ ലഭിച്ചിട്ടുള്ളത്. സെപ്തംബർ 17 മുതൽ ഒക്ടോബർ 9 വരെയുള്ള ദിവസങ്ങളിൽ ഇ-ഭണ്ഡാരത്തിൽ നിന്നും 93,633 രൂപ ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |