തൃശൂർ: ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരപ്രചാരണ ജാഥകൾ നടത്താൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. ജില്ലയിലെ 26 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ ജാഥകൾ 26ന് തുടങ്ങി ഡിസംബർ 17ന് സമാപിക്കും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി.
എം.പി. വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, എൻ.കെ. സുധീർ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, സി.സി. ശ്രീകുമാർ, എ. പ്രസാദ്, ഐ.പി പോൾ, എം.എസ്. അനിൽകുമാർ, സി.ഒ. ജേക്കബ്, സി.ഐ. സെബാസ്റ്റ്യൻ, സുന്ദരൻ കുന്നത്തുള്ളി, കെ.എഫ്. ഡൊമിനിക്, കെ. ഗോപാലകൃഷ്ണൻ, കെ.എച്ച്. ഉസ്മാൻഖാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |