തൃശൂർ: പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികവർഗ വിദ്യാർത്ഥിനികൾക്ക് പഠന സൗകര്യമൊരുക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യയും പഠനോപകരണങ്ങളും എല്ലാ വിദ്യാർഥികളിലേക്കുമെത്തണം. അതിന് മികച്ച പഠനസൗകര്യം ഏർപ്പെടുത്താനായി 'എല്ലാവരും ഉന്നതിയിലേക്ക്' എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹോസ്റ്റലിൽ പ്രവേശനം നേടിയ അശ്വതി രാജൻ, അഞ്ജലി പൗലോസ് എന്നിവർക്ക് മന്ത്രി ഹോസ്റ്റൽ മുറിയുടെ താക്കോൽ കൈമാറി. ഗീത ഗോപി അദ്ധ്യക്ഷയായി. ലാലി ജെയിംസ്, കെ.രാമനാഥൻ, ടി.ആർ മഞ്ജുള, അർജുൻ പാണ്ഡ്യൻ, കെ.ജി മനോജ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ പതിനൊന്നാമത് പോസ്റ്റ് മെട്രിക് ഹോസ്റ്റലാണിത്. പുല്ലഴി ഹൗസിംഗ് ബോർഡ് ഹോസ്റ്റൽ കോംപ്ലക്സിൽ നിർമ്മിച്ചിരിക്കുന്ന ഹോസ്റ്റലിൽ 14 മുറികളും 3 ഡോർമെറ്ററിയും സജ്ജീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |