ഇരിങ്ങാലക്കുട: ആയുർവേദ ഡോക്ടറായ അച്ഛൻ സംവിധാനം ചെയ്തു, നാടകത്തിൽ മകൻ മികച്ച നടനായി. കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസിലെ എൻ.നവനീത്കൃഷ്ണയാണ് ഉമ്മാക്കി എന്ന നാടകത്തിലെ ഉമ്മാക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച നടനായത്.
നാടകം മൂന്നാം സ്ഥാനം നേടി. ജില്ലാ രാമവർമ്മ ആയുർവേദ ആശുപത്രിയിലെ നേത്രവിഭാഗം സ്പെഷ്യലിസ്റ്റ് ഡോ.നേത്രദാസാണ് നാടകം സംവിധാനം ചെയ്തത്. എളുപ്പത്തിൽ ധനികനാകാനുള്ള ആഗ്രഹം മനുഷ്യസഹജമാണെങ്കിലും അദ്ധ്വാനത്തിന്റെ മൂല്യം മനസിലാക്കാതെ എളുപ്പവഴികൾ അന്വേഷിക്കുന്നവർക്ക് പാഠമാണ് ഉമ്മാക്കി. കുട്ടികളുടെ നാടകങ്ങൾ നിരവധി എഴുതിയ ജി.ശങ്കരപ്പിള്ളയുടെ കൃതിയെ ആസ്പദമാക്കിയാണ് നാടകം ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |