SignIn
Kerala Kaumudi Online
Thursday, 25 April 2024 10.50 AM IST

അറബിക് കലോത്സവം വാനമ്പാടിയായി റുക്സാന

arabic-kalolsavam
റവന്യൂ ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച റുക്‌സാനയെ അദ്ധ്യാപകരെത്തി ആദരിക്കുന്നു

വാടാനപ്പിള്ളി: റവന്യൂ ജില്ലാ അറബിക് കലോത്സവത്തിലെ തിളങ്ങുന്ന താരമായി റുക്‌സാന. അറബിക് സംഘഗാനം, അറബി ഗാനം, പദ്യപാരായണം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം. മാപ്പിളപ്പാട്ടിലും എ- ഗ്രേഡ് നേടി. തളിക്കുളം പുതിയ വീട്ടിൽ അഷറഫുദ്ദീൻ റംലാബി ദമ്പതികളുടെ മകളാണ്.

ഇരട്ട സഹോദരൻ റഹീഫ് ഉപജില്ലയിൽ പദ്യപാരായണത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സഹോദരി രഹ്ന രണ്ട് തവണ ജില്ലാ മത്സരത്തിൽ അറബി കവിതാ പാരായണത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. പതിനാല് വർഷം തുടർച്ചയായി ഉപജില്ലാ ഓവറാൾ ചാമ്പ്യന്മാരായ തൃത്തല്ലൂർ കമലാ നെഹ്‌റു സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അറബിക് ഉപന്യാസത്തിൽ റുക്‌സാന ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് യോഗ്യതയും നേടി. സ്‌കൂളിലെ അറബി അദ്ധ്യാപകരായ അബ്ദുൽ മജീദ്, ഷാഹുൽ ഹമീദ് സഗീർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ലഹരിക്കെതിരെ സ്‌കൂൾ അദ്ധ്യാപകനായ ഷാഹുൽ ഹമീദ് സഗീറാണ് കവിത രചിച്ചത്. അറബി കലോത്സവം സമാപിക്കുമ്പോൾ ജില്ലയിലെ മൂന്നാം സ്ഥാനം കമലാ നെഹ്‌റു സ്‌കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.