കൊടകര: ഷഷ്ഠി ആഘോഷത്തോടനുബന്ധിച്ച് വിവിധ സെറ്റുകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂനിലാർക്കാവ് ക്ഷേത്രാങ്കണത്തിൽ നിർമ്മിച്ച പന്തലിന്റെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കൊച്ചിൻ ദേവസ്വം പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു. കൊടകര പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ആർ. പ്രസാദൻ അദ്ധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യഅതിഥിയായിരുന്നു. പൂനിലാർക്കാവ് ദേവസ്വം പ്രസിഡന്റ് ഡി.നിർമ്മൽ, കൊടകര പൊലീസ് എസ്.എച്ച്.ഒ: ജയേഷ് ബാലൻ, ആർ.വി. രവി, വാർഡ് അംഗം പ്രനില ഗിരീശൻ, പന്തൽ കമ്മിറ്റി കൺവീനർ ടി.എ. രാജൻബാബു, എൻ.വി. ബിജു, ടി.ജി. അജോ, എൻ.പി. ദിനേഷ്, പ്രഭൻ മുണ്ടയ്ക്കൽ, ടി.എൻ. ബിജു, പി.കെ. ജയേഷ്, ഐ.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |