കൊടുങ്ങല്ലൂർ: അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാകുന്ന വർത്തമാനകാലത്ത് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ പോലുള്ള ദേശാഭിമാനികളെ അനുസ്മരിക്കുന്നത് പുതു തലമുറയ്ക്ക് പ്രചോദനമാകുമെന്ന് തിരകഥാകൃത്ത് ഷാരിസ് മുഹമ്മദ്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മേനോൻ ബസാറിലുള്ള ജന്മഗൃഹത്തിൽ വച്ച് എം.ഇ.എസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താലൂക്ക് പ്രസിഡന്റ് എ.എ. മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷനായി. എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ മുഖ്യാതിഥിയായി. ചരിത്രാദ്ധ്യാപകൻ പ്രൊഫ. ലിൻസീർ അലി പി.എ അനുസ്മരണപ്രഭാഷണം നടത്തി, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷൈൻ, ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് ഷമീർ, അഡ്വ. നവാസ് കാട്ടകത്ത്, അഡ്വ. അബ്ദുൽ കാദർ കണ്ണഴുത്ത്,പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദ്, പി.പി. ജോൺ, കെ.ആർ. റാഫി, സി.എ. മുഹമ്മദ് റഷീദ്, സി.ഡി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
താലൂക്ക് സെക്രട്ടറി പി.എസ്. മുജീബ് റഹ്മാൻ സ്വാഗതവും ട്രഷറർ അബ്ദുൽനാസർ കാട്ടകത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |